കേരള സർവകലാശാല കലോത്സവത്തിന്​ ഇന്ന്​ തുടക്കം​

കൊല്ലം: വിദ്യാർഥികളുടെ കലാവൈഭവത്തിന്​ പുത്തനുണർവുമായി കേരള സർവകലാശാല യൂനിയൻ കലോത്സവത്തിന്​ ശനിയാഴ്ച​ തുടക്കമാകും. സർവകലാശാലക്ക്​ കീഴിൽ നാല്​ ജില്ലകളിലായുള്ള 250 ലേറെ കോളജുകളിൽ നിന്നുള്ള 3000ത്തോളം വിദ്യാർഥികളാണ്​ അഞ്ച്​ ദിവസം നീണ്ടുനിൽക്കുന്ന ക​ലോത്സവത്തിൽ മാറ്റുരക്കുന്നത്​. ശനിയാഴ്ച ​വൈകീട്ട്​ അഞ്ചിന്​ കൊല്ലം എസ്​.എൻ കോളജിലെ പ്രധാന വേദിയായ കെ.പി.എ.സി ലളിത നഗറിൽ ഉദ്​ഘാടന ചടങ്ങ്​ നടക്കും. സംവിധായകൻ എബ്രിഡ്​ ഷൈൻ മുഖ്യാതിഥിയാകും. വൈകീട്ട്​ ആ​റിന്​ മോഹിനിയാട്ടത്തോടു​കൂടി മത്സരങ്ങൾക്ക്​ തുടക്കമാകും. കൊല്ലം നഗരത്തിലെ അഞ്ച്​ കോളജുകളിലെ ഒമ്പത്​ വേദികളിലായാണ്​ മത്സരങ്ങൾ നടക്കുന്നത്​. 102 ഇനങ്ങളിലായി ആൺ, പെൺ, ട്രാൻസ്​​ജെൻഡർ വിഭാഗങ്ങളിൽ വിദ്യാർഥികൾ മാറ്റുരക്കും. 27ന്​ ആണ്​ സമാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.