തിരുവനന്തപുരം: അവധിക്കാലം പ്രയോജനപ്രദമായി വിനിയോഗിക്കുകയാണ് വിദ്യാർഥികൾ. വേനൽ അവധി ആരംഭിച്ചതോടെ ലൈബ്രറികളിലെ തിരക്കും വർധിച്ചു. കോവിഡ് കാലവും ലോക്ഡൗണുമെല്ലാം കുട്ടികൾക്കിടയിൽ വായനശീലം വർധിക്കാൻ കാരണമായിരുന്നു. പേക്ഷ അത് ഓൺലൈൻ ആയിരുന്നുവെന്നുമാത്രം. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ പുസ്തകവായന പഴയപോലെ സജീവമായി. ലൈബ്രറികൾ സജീവമായിരിക്കുകയാണിപ്പോൾ. റഫറൻസ് പുസ്തകങ്ങളും വലിയതോതിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ലൈബ്രറി ജീവനക്കാർ പറയുന്നു. നോവലുകളും ചെറുകഥകളും ഇന്നും എല്ലാ വിഭാഗം വായനക്കാർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഗവേഷണ സംബന്ധമായ പുസ്തകങ്ങൾക്കും വായനക്കും പ്രസക്തിയേറുന്നുവെന്നതാണ് പുതിയ ട്രെൻഡ്. പുതിയത് പഠിക്കാനും അറിയാനുമുള്ള ജിജ്ഞാസ വർധിച്ചതായാണ് കാണുന്നതെന്ന് ലൈേബ്രറിയന്മാർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേറ്റ് ലൈബ്രറിയുടെ ബ്രിട്ടീഷ് ബ്ലോക്കിലും മലയാളം ബ്ലോക്കിലുമെല്ലാം ദിനംപ്രതി ധാരാളം വിദ്യാർഥികളാണ് എത്തുന്നത്. public library
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.