മഞ്ചവിളാകം യു.പി.എസില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പ്

പാറശ്ശാല: മഞ്ചവിളാകം ഗവ. യു.പി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന ക്യാമ്പ്​ ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് നവനീത്കുമാര്‍ നിര്‍വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ സന്തോഷ്​കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമീഷണര്‍ ഗൈഡ് സന്ധ്യ എസ്, അസിസ്റ്റന്റ് ജില്ല സെക്രട്ടറി ശ്രീരാജ് എം.എസ്, പാറശാല ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി രതീഷ്​കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൗട്ട് മാസ്റ്റര്‍ രഞ്ജു ആര്‍.എസ് സ്വാഗതവും ഗൈഡ് കാപ്റ്റന്‍ ദീപ ആര്‍.വി നന്ദിയും പറഞ്ഞു. ചിത്രം : മഞ്ചവിളാകം ഗവണ്‍മെന്റ് യു.പി സ്‌കൂളിൽ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പ് കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് നവനിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.