നെടുമങ്ങാട്: ഇന്ധന-ജീവൻരക്ഷാമരുന്ന് വില വർധനക്കെതിരെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ആര്യനാട് മേഖല കമ്മിറ്റി ആര്യനാട് ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. ഈഞ്ചപ്പുരി സന്തു അധ്യക്ഷത വഹിച്ച യിൽ സി.പി.ഐ ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. ഹരി സുധൻ, കെ. മഹേശ്വരൻ, ഈഞ്ചപ്പുരി അനി, ഷെർലി രാജ്, രാഹുൽ, അഡ്വ. മുരളീധരൻപിള്ള, അബു സാലി, ചൂഴ ഗോപൻ, കെ.വി. പ്രമോദ്, ജിത്തു ജയൻ, സുജിമോൻ, മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : ആര്യനാട് ഗാന്ധിപാർക്കിൽ എ.ഐ.ടി.യു.സി സംഘടിപ്പിച്ച സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.