പെരുങ്കടവിള: മലയോര മേഖലയായ . പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച നെട്ടണി കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാറക്കെട്ടുകൾ അധികമായുള്ള പ്രദേശത്ത് ജലസ്രോതസ്സുകളുടെ ലഭ്യത തീരെ കുറവായതിനാൽ പ്രദേശവാസികൾക്ക് കുടിവെള്ളത്തിനായുള്ള ഏക ആശ്രയം പഞ്ചായത്ത് കിണറാണ്. വേനൽകാലത്ത് പഞ്ചായത്ത് കിണറിലും വെള്ളം കുറഞ്ഞതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ വ്യക്തികളുടെ കിണറുകളിൽ നിന്നാണ് ഇവിടുത്തുകാർ വെള്ളം ശേഖരിച്ചിരുന്നത്. കുടിവെള്ള പദ്ധതി നടപ്പായതോടെ പ്രദേശവാസികളുടെ ദുരിതത്തിനും വിരാമമായിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.സി ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. നാന്നൂറ് അടിയുള്ള കുഴൽകിണറാണ് നെട്ടണി മലയിൽ ഇതിനായി നിർമിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കും. ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി അധ്യക്ഷയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡംഗം ഐ.ആർ സുനിത, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.