പരിസ്ഥിതി ദുർബല പ്രദേശത്തുനിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം -സി.പി.ഐ

വിതുര: കസ്തൂരിരംഗൻ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമൻെറ് പ്രഖ്യാപിച്ച വിതുര പഞ്ചായത്തിലെ പരിസ്ഥിതി ദുർബല പ്രദേശത്തുനിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സി.പി.ഐ വിതുര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കൽ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കല്ലാർ അജിൽ, കേരള മഹിള സംഘം അരുവിക്കര മണ്ഡലം സെക്രട്ടറി മഞ്ജുഷ ജി. ആനന്ദ്, കെ. മനോഹരൻ കാണി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. എ.ഐ.ടി.യു.സി വിതുര മേഖല സെക്രട്ടറി മങ്കാല വിജയൻ രക്തസാക്ഷി പ്രമേയവും എ.ഐ.ടി.യു.സി ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗം കല്ലാർ വിക്രമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ആർ. കെ ഷിബു പ്രവർത്തന റിപ്പോർട്ട്​ അവതരിപ്പിച്ചു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ്, ഉയമലയക്കൽ ശേഖരൻ, അരുവിക്കര വിജയൻ നായർ, ജി. രാമചന്ദ്രൻ, വെള്ളനാട് സതിശൻ, ജി. രാജീവ്, ഈഞ്ചപ്പൂരി സന്തു തുടങ്ങിയവർ സംസാരിച്ചു. കുടുംബസംഗമം ജില്ല എക്സിക്യൂട്ടിവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലാർ അജിൽ സെക്രട്ടറിയായും സന്തോഷ് വിതുര അസിസ്റ്റൻറ് സെക്രട്ടറിയായും 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോ: സി.പി.ഐ വിതുര ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.