തിരുവനന്തപുരം: മൂല്യനിർണയത്തിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്നതിനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് എം. വിൻസൻെറ് എം.എൽ.എ. മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം പഴയപടി നിലനിർത്തണം. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒറ്റക്കെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എച്ച്.എസ്.ടി.എ ജില്ല ചെയർമാൻ ബ്രീസ് എം.എസ് രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ആർ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ജെ. ഉണ്ണികൃഷ്ണൻ, എ.കെ. അജീബ്, പി. ശേഷായൻ, കൺവീനർ കെ. വെങ്കിടമൂർത്തി, പനവൂർ നിസാമുദ്ദീൻ, സാലറ്റ് മൊറൈസ്, എസ്.പ്രഭ, എസ്. സുരേഷ് ബാബു, എഫ്. ഷിബു ഫ്രാൻസിസ്, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.