നെടുമങ്ങാട്: ബസ് യാത്രക്കാരിയുടെ സ്വർണ മാല പിടിച്ചുപറിച്ച തമിഴ്നാട് സ്വദേശികളായ അമ്മയെയും മകളെയും സഹയാത്രികർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ 35ൽ സബിത (47), മകൾ അനുസിയ (25) എന്നിവരെയാണ് പൊലീസിൽ ഏൽപിച്ചത്. ഞായറാഴ്ച പകൽ 11.45ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ കഴുത്തിൽ കിടന്ന രണ്ടnnവൻ തൂക്കമുള്ള സ്വർണമാല പിടിച്ച് പറിച്ചതിനാണ് ഇവർ പിടിയിലായത്. നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ചുപറിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ മാല പ്രതികളിൽ നിന്നും കണ്ടെടുത്തു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.