വർക്കല: 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം'എന്ന ശീർഷകത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നത്. വർക്കല സോൺ തലം ഉദ്ഘാടനം കല്ലമ്പലം യൂനിറ്റിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു. കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എസ്.വൈ.എസ് കല്ലമ്പലം യൂനിറ്റ് പ്രസിഡന്‍റ് ജാബിർ അസ്ഹരി അധ്യക്ഷത വഹിച്ചു. സോൺ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജൗഹരി പ്രാർഥന നിർവഹിച്ചു. നസീമുദ്ദീൻ ഫാളിലി, നൗഫൽ മദനി വെള്ളൂർകോണം, സക്കീർ ഹുസൈൻ കാട്ടുചന്ത, സഫീർ മുസ്‌ലിയാർ, ഹാഷിം ആലംകോട്, അൻസാരി മടന്തപ്പച്ച, ആസിഫ് മടന്തപ്പച്ച, അൻസഹ് കാമിൽ സഖാഫി, നൗഫൽ മുക്കുകട, ഷാജഹാൻ വണ്ടിത്തടം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.