കല്ലമ്പലം: രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്‌ലിം വിരുദ്ധ വംശീയ ആക്രമണം നടത്തുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി ആറ്റിങ്ങൽ വർക്കല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ല കമ്മിറ്റിയംഗം ആരിഫ ബീവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സവാദ് ദാവൂദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നൗഫർ എ.ആർ, ആക്ടിംഗ് പ്രസിഡന്റ് എഫ്.എം. ഹനീഫ, വൈസ് പ്രസിഡന്റ് അഷ്റഫ് ആലംകോട് എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റിയംഗം എ.എ. സലാം സമാപന പ്രസംഗം നടത്തി. മേഖല കമ്മിറ്റിയംഗങ്ങളായ അനസ് വർക്കല, വക്കം നിസാർ, അബ്ദുൽ ഹഖ് ഞാറയിൽകോണം, സലീന, സുബൈദ ടീച്ചർ, ഫ്രട്ടേണിറ്റി ജില്ല കമ്മിറ്റിയംഗം നിഷാത്ത് എന്നിവർ പ്രകടനത്തിനും ധർണക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.