റിസോർട്ടിന് നേരെ ആക്രമണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

കോവളം: കോവളത്ത് റിസോർട്ടിന് നേരെ ആക്രമണം നടത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ എത്തിയ കോയമ്പത്തൂർ സ്വദേശി കമലേശൻ (42) ആണ് ജനൽഗ്ലാസുകൾ അടിച്ചു തകർത്തത്. ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവരമറിഞ്ഞ് എത്തിയ കോവളം പൊലീസ് കമലേശനെ ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോവളം പൊലീസ് അറിയിച്ചു. ഒരാഴ്ചയായി ഇയാൾ കോവളം പരിസരത്ത് ചുറ്റി നടക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.