തിരുവനന്തപുരം: നിരോധിത പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തിയതിന് ഒരാൾ പിടിയിൽ. കഴക്കൂട്ടം കിഴക്കുംഭാഗം കട്ടവിള വിജീഷ് ഭവനിൽ വിജയ(67) നെയാണ് കഴക്കൂട്ടം െപാലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഴക്കൂട്ടം മാർക്കറ്റ് ജങ്ഷന് സമീപമുള്ള കടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് വിജയനെ കഴക്കൂട്ടം െപാലീസ് അറസ്റ്റ് ചെയ്തത്. നിരവധി പുകയില ഉൽപന്ന പാക്കറ്റുകളും ഇയാളുടെ കൈവശം െപാലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.ഐമാരായ മിഥുൻ, ജിനു ജെ.യു, സി.പി.ഒ ബിനു, അരുൺ.എസ്.നായർ, അൻവർ ഷ എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അറസ്റ്റിന് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.