ബാലരാമപുരം: മഹാമാരി കാലത്ത് ഉൾപ്പെടെ വസ്ത്ര വ്യാപാരികളുടെ സേവനം മാതൃകാപരമായിരുന്നുവെന്ന് മന്ത്രി ജി.ആർ. അനിൽ. കേരള ടെക്സ്റ്റയിൽസ്-ഗാർമെന്റ്സ് ഡീലേഴ്സ് വെൽെഫയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖലാ പ്രസിഡന്‍റ് നടരാജൻ അധ്യക്ഷത വഹിച്ചു. മികച്ച വസ്ത്രവ്യാപാരിക്കുള്ള 'വ്യാപാരിശ്രീ'പുരസ്ക്കാരം അമീർ ടെക്സ്റ്റയിൽസ് ഉടമ കെ.ആർ. ഹമീദ്ഖാനും മുതിർന്ന വ്യാപാരിക്കുള്ള പുരസ്കാരം ചിത്രാ ട്രേഡേഴ്സ് ഉടമ മാധവൻപിള്ളക്കും മന്ത്രി നൽകി. 'തുണി കൊണ്ടൊരു തണൽ' പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബാലികാമന്ദിരത്തിലേക്കുള്ള വസ്ത്രങ്ങൾ അധികൃതർക്കും വ്യാപാരിക്കുള്ള ധനസഹായവും കെ.ടി.ജി.എ ജില്ല പ്രസിഡൻറ് ഇഖ്ബാൽ ഷേഖ് ഉസ്മാൻ കൈമാറി. എം. വിൻസൻെറ് എം.എൽ.എ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, ടിവി സിനിമാ താരം അസീസ് നെടുമങ്ങാട്, നെയ്യാറ്റിൻകര െപാലീസ് എസ്.എച്ച്.ഒ വി.എൻ. സാഗർ, കെ.ടി.ജി.എ സംസ്ഥാന-ജില്ല നേതാക്കളായ ഷാക്കിർ ഫിസ, യഹിയാഖാൻ, അർഷാദ് കോക്ടെയിൽ, മാഹീൻ പാറവിള, കൗൺസിലർമാരായ എം.അലി ഫാത്തിമ, മഞ്ചത്തല സുരേഷ്, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സെക്രട്ടറി പി. ബാലചന്ദ്രൻ നായർ, കെ.ടി.ജി.എ നെയ്യാറ്റിൻകര മേഖലാഭാരവാഹികളായ അനുരൂപ്, എച്ച്.എ നൗഷാദ്, കിഷോർ, ഷമീർ, ഉഷസ് കുമാർ, നിസാം സേട്ട് എന്നിവർ സംസാരിച്ചു. സിനിമാപിന്നണി ഗായകൻ അനുപ് പ്രവീണിന്‍റെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. കെ.ആർ. ഫക്കീർഖാൻ സ്വാഗതവും സുലൈമാൻ മെൻസ് വേൾഡ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.