ലഹരി വസ്തുവുമായി മൂന്ന് പേർ അറസ്റ്റിൽ

നാഗർകോവിൽ: വടശ്ശേരി സ്വകാര്യ ബസ് സ്റ്റാൻഡിൽ ബംഗളൂരുവിൽ നിന്ന്​ വന്ന ബസിൽ നടത്തിയ പരിശോധനയിൽ 54 ഗ്രാം നിരോധിത എം.ഡി.എം മയക്കുമരുന്ന് പിടിച്ചെടുത്തതായി എസ്.പി ഹരികിരൺ പ്രസാദ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള അരുൺ തുളസി, ഷാജി, കളിയിക്കാവിള സ്വദേശി ബിബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് നാഗർകോവിൽ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലടച്ചു. വടശ്ശേരി സബ് ഇൻസ്പെക്ടർ ജോൺ വിക്ടറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.