വർക്കല: ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് രാഷ്ട്രീയത്തിന്‍റെയോ മതത്തിന്‍റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുണ്ടായ ഒന്നല്ലെന്നും മറിച്ച് വൈജ്ഞാനിക പൈതൃകത്തിന അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. ശിവഗിരിയിൽ 110ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്‍റെയും സ്വതന്ത്ര ചിന്തയുടെയും ക്ഷേത്രമെന്ന പ്രതീകമായാണ് ശാരദാ പ്രതിഷ്ഠ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിച്ചു. 60ാമത് ധർമമീമാംസാ പരിഷത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. പൗരോഹിത്യം അവരുടെ താൽപര്യങ്ങൾക്കായുണ്ടാക്കിയ ചാതുർവർണ്യത്തിന്‍റെ പിന്തുടർച്ചയാണ് സാംസ്കാരിക ദേശീയതയും വൈജ്ഞാനിക ദേശീയതയുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക ദേശീയതയെക്കുറിച്ച് സംസാരിക്കുന്നതിന്‍റെ അവസാനം ചെന്നെത്തുന്നത് ചാതുർവർണ്യ പ്രമാണിത്തത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു. ഗുരുധർമ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതവും ടി.വി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.