പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

നേമം: വീടിനുള്ളിൽ വീണു പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് തെങ്ങുവിള റോഡ് ഹൗസ് നമ്പർ 149ൽ വിശാലാക്ഷിയുടെ മകൾ അമച്ചാർ ആണ് (37) മരിച്ചത്. ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. തലചുറ്റി വീണതിനെതുടർന്ന് തിളച്ച വെള്ളത്തിലേക്ക് വീഴുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 15ന് ഉച്ചയോടെ ആയിരുന്നു മരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.