കൊല്ലം: ഏപ്രിൽ 23 മുതൽ 27 വരെ കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സുജിത് വിജയൻപിള്ള എം.എൽ.എ പ്രകാശനം നിർവഹിച്ചു. കലോത്സവ ജനറൽ കൺവീനർ അനന്തു. പി അധ്യക്ഷത വഹിച്ചു. യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർപേഴ്‌സൺ അനില രാജു, ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ആയിഷ, സെനറ്റ് അംഗം ആര്യ പ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വളന്റിയർ കമ്മിറ്റി കൺവീനർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. നാലുവർഷത്തിനുശേഷമാണ് കൊല്ലത്ത് കലോത്സവമെത്തുന്നത്. 200ലധികം കോളജുകളിൽനിന്ന് 3000ലധികം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ഒമ്പത് വേദികളിലായി 103 ഇനങ്ങളിലാണ് മത്സരം. ശ്രീനാരായണ കോളജ് കൊല്ലം, ശ്രീനാരായണ വനിത കോളജ്, ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, ഫാത്തിമ മാത കോളജ്, ടി.കെ.എം ആർട്സ് കോളജ്, ഫാത്തിമ ബി.എഡ് കോളജ് എന്നിവിടങ്ങളാണ് വേദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.