തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ ഓര്‍മപുതുക്കി ഇന്ന് ദുഃഖവെള്ളി. അന്ത്യഅത്താഴ സ്മരണയില്‍ പെസഹ വ്യാഴം ആചരിച്ചതിന്‍റെ തുടർച്ചയായാണ് വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ചടങ്ങുകളിലേക്ക് പ്രവേശിച്ചത്. വിവിധ ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകളില്‍ നൂറുകണക്കിന്വിശ്വാസികള് പങ്കുചേർന്നു. മതമേലധ്യക്ഷന്മാര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ വൈകീട്ട് മൂന്നിന് ആരംഭിച്ച കാല്‍കഴുകല്‍ ശുശ്രൂഷക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായി. വെള്ളിയാഴ്ച രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ നടക്കും. പട്ടം ലിറ്റില്‍ ഫ്ലവര്‍ കൊച്ചുപള്ളിയില്‍ 16ന് വൈകീട്ട് ഏഴിന് രാത്രി പ്രാര്‍ഥനയെ തുടര്‍ന്ന് ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടക്കും. പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. 6.45ന് പരിശുദ്ധ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പീഡാനുഭവ തിരുസ്വരൂപ വണക്കം. ശനി രാത്രി 10.30ന് ഉയിര്‍പ്പിന്‍റെ തിരുകര്‍മങ്ങള്‍. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ഏഴിനും 8.45നും വൈകുന്നേരം അഞ്ചിനും ദിവ്യബലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.