തിരുവനന്തപുരം: ഇന്ത്യൻ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാൻ സാമൂഹികവിപ്ലവം ആവശ്യമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുനഃപ്രസിദ്ധീകരിക്കുന്ന അംബേദ്കർ സമ്പൂർണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയിൽ അതിനെ കൂടുതൽ തീവ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ പുസ്‌തകം ഏറ്റുവാങ്ങി. അംബേദ്കർ കൃതികളുടെ വിൽപനയിലൂടെ ലഭിക്കുന്ന ലാഭം പട്ടിക ജാതി/ വർഗത്തിൽപ്പെടുന്ന ഗവേഷകർക്ക് പുസ്തകരചനക്കുള്ള ഫെല്ലോഷിപ്പിന് വിനിയോഗിക്കുമെന്ന് അധ്യക്ഷതവഹിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. ആദ്യ പതിപ്പിന്‍റെ എഡിറ്റര്‍ വി. പത്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ.ജി.എസ്. പ്രദീപ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പന വിഭാഗം അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, റിസര്‍ച് ഓഫിസര്‍ കെ.ആര്‍. സരിത കുമാരി, വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണകൃതികൾ 40 വാല്യങ്ങളായാണു പുനഃപ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.