ബാലരാമപുരം: ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലെയും കുട്ടികളുടെ സർഗശേഷി അടയാളപ്പെടുത്തിയ കുഞ്ഞെഴുത്ത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അതത് വിദ്യാലയങ്ങളുടെ ചിത്രമാണ് പുസ്തകങ്ങൾക്ക് പുറംചട്ടയായി മാറിയത്. എൽ.എസ്.എസ്-യു.എസ്.എസ് വിജയികളായ 156 കുട്ടികളെ അനുമോദിക്കുന്നതിനായി കൂടിയ നിറവ് -2022 എന്ന പരിപാടിയുടെ ഭാഗമായി പുസ്തകങ്ങൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ഷൈലജാ ബീഗം പ്രകാശനം ചെയ്ത് നാടിന് സമർപ്പിച്ചു. പഞ്ചദിന അവധിക്കാല ക്യാമ്പിന്‍റെ ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരള ജില്ല പ്രോഗ്രാം ഓഫിസർ ബി. ശ്രീകുമാരൻ നിർവഹിച്ചു. ചിത്രരചന, ഒറിഗാമി, കാർട്ടൂൺ രചന, കാവ്യാകാശം, മാജിക് പരിശീലനം തുടങ്ങിയ മേഖലകളിലാണ് ക്യാമ്പ്. ഉപജില്ലയിലെ 300 കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. സി.പി.ഐ ആനാട് ലോക്കൽ സമ്മേളനം നെടുമങ്ങാട്: സി.പി.ഐ ആനാട് ലോക്കൽ സമ്മേളനത്തിന്‍റെ ഭാഗമായി ചുള്ളിമാനൂർ സംഘടിപ്പിച്ച കുടുംബസംഗമം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റംഗം വേങ്കവിള സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി. ധനീഷ്, ജില്ല എക്സി. അംഗങ്ങളായ പി.എസ്. ഷൗക്കത്ത്, പൂവച്ചൽ ഷാഹുൽ, മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എം.ജി. ധനീഷിനെ ഐകകണ്േഠ്യന തെരഞ്ഞെടുത്തു. കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു പാലോട്: ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. പ്ലാേന്റഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽനിന്നും ജില്ല ലേബർ ഓഫിസ് മുഖേനയാണ് തൊഴിലാളികൾക്ക് കമ്പിളി പുതപ്പുകളുടെ വിതരണം നടത്തിയത്. ബോണക്കാട് എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ വിതരണം നിർവഹിച്ചു. ബോണക്കാട് വാർഡ് മെംബർ വത്സല അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ല ലേബർ ഓഫിസർ ബ്രിജിത് ജോസ്, പ്ലാന്‍റേഷൻ കമ്മിറ്റി അംങ്ങളായ ചെറ്റച്ചൽ സഹദേവൻ (സി.ഐ.ടി.യു ), ടി.എൻ. പ്രതാപൻ (ഐ.എൻ.ടി.യു.സി), മീനാങ്കൽ കുമാർ (എ.ഐ.ടി.യു.സി), ശ്രീകുമാർ (ബി.എം.എസ്), പ്ലാന്‍റേഷൻ ഇൻസ്പെക്ടർ എം.എം. ഷാജഹാൻ ഉൾപ്പെടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എസ്റ്റേറ്റിലെ തൊഴിലാളികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.