തിരുവനന്തപുരം: സംസ്ഥാനത്തെ 10,889 യാനങ്ങളിലെ 14,332 എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂന്തുറയിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 12,000 ത്തിലധികം യാനങ്ങൾ മണ്ണെണ്ണ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ഇവക്ക് പ്രതിവർഷം 98,163 കിലോലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ കാൽഭാഗം പോലും കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. 2022-23 ആദ്യ പാദത്തിൽ സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിലും കേന്ദ്ര സർക്കാർ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ 20,000 കിലോ ലിറ്റർ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചതായും ഇത് ഗാർഹികാവശ്യങ്ങൾക്കും പൂർണമായും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.