കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷിച്ചു

നെടുമങ്ങാട്: കുഴിയിൽ വീണ്​ എഴുന്നേൽക്കാൻ കഴിയാതെ കിടന്ന പശുവിനെ രക്ഷിച്ച്​ അഗ്നിശമന സേന. നെടുമങ്ങാട് മൂന്നാനക്കുഴി ചുമടുതാങ്ങി അനീഷ് ഭവനിൽ അനീഷിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് വീടിന് താഴെയുള്ള കുഴിയിൽ വീണത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഏറെ പരിശ്രമിച്ചിട്ടും പശുവിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. നെടുമങ്ങാട് നിന്ന് സ്റ്റേഷൻ ഓഫിസർ വിൻസെന്റിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ പശുവിനെ കമുകിൻ തടിയിൽ കെട്ടി നാട്ടുകാരുടെയും സഹായത്താൽ കുത്തനെയുള്ള കയറ്റത്തിൽ നൂറു മീറ്റർ ചുമന്നുകൊണ്ട് തൊഴുത്തിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.