കോവളം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്ലയം കാരമൂട് അമൽ ഭവനിൽ പരേതനായ വിക്ടർ തോമസിന്‍റെയും സുജയുടെയും മകൻ അഭിമന്യു ആണ് (വിവേക്-24) മരിച്ചത്. ബുധനാഴ്ച പുലർച്ച ഒന്നോടെ വിഴിഞ്ഞം ഹാർബർ റോഡിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെത്തി മടങ്ങവേ ഹാർബർ എൽ.പി.എസിന്‍റെ പ്രവേശന കവാടത്തിനടുത്ത് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറിലുമിടിച്ചു മറിയുകയായിരുന്നു. തെറിച്ചുള്ള വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലമുക്ക് ഐഡിയൽ ഹോം അപ്ലയൻസസിലെ ജീവനക്കാരനാണ്. അമൽ ഏക സഹോദരനാണ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.