തകരപ്പറമ്പ് സംസ്കൃതിക്ക് യുവജന പ്രതിഭാ പുരസ്കാരം

കിളിമാനൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ 2020 ലെ മികച്ച യുവജന സംഘടനക്കുള്ള ജില്ല പുരസ്കാരം പോങ്ങനാട്‌ തകരപ്പറമ്പ് സംസ്കൃതി സാമൂഹികവേദിക്ക്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫലകവും പ്രശംസാപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം മന്ത്രി ആൻറണി രാജു സമ്മാനിച്ചു. മികച്ച പ്രവർത്തനം കാഴ്ച​െവക്കുന്ന സംസ്കൃതിക്ക് 2018ൽ നെഹ്റു യുവ കേന്ദ്രയുടെ സ്വച്ഛ്​ ഭാരത് പുരസ്കാരം, യുവജനക്ഷേമ ബോർഡിന്‍റെ യൂത്ത് ക്ലബുകളുടെ റിയാലിറ്റി ഷോയായ യൂത്ത് കേരള എക്സ്പ്രസിലൂടെ ജില്ലയിലെ മികച്ച ക്ലബിനുള്ള അംഗീകാരം, യുവജ നക്ഷേമബോർഡിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് മത്സരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം, കേരളോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.