ജനവാസമേഖലയിലെ മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്നാവശ്യം

* വലിയവേളിയിൽ പ്രതിഷേധം ശക്തം തിരുവനന്തപുരം: വലിയവേളിയിലെ ജനവാസമേഖലയിൽ സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന മൊബൈൽ ടവർ നിർമാണ ചട്ടങ്ങൾ കാറ്റിൽപറത്തിയെന്ന് ആക്ഷേപം. വിമാനത്താവളത്തിന്‍റെ സമീപപ്രദേശത്ത് നിയമപ്രകാരം രണ്ടുനില കെട്ടിടങ്ങൾക്ക് മാത്രം നിർമാണ അനുമതി ലഭിക്കൂവെന്നിരിക്കെയാണ്​ പ്രദേശത്ത് മുപ്പത് മീറ്റർ ഉയരത്തിൽ ടവർ നിർമിക്കാൻ അനുമതി ലഭിച്ചത്. ഇത്​ ചട്ടവിരുദ്ധമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ടവർ സ്ഥാപിക്കുന്നതിന് ജനവാസം കുറഞ്ഞതും സുരക്ഷിതവും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്നതുമായ സ്ഥലം കണ്ടെത്തി നൽകാമെന്ന് പ്രദേശവാസികൾ അറിയിച്ചെങ്കിലും കമ്പനി വീട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ഇതുവരെ വന്നിട്ടുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ഇടവക തയാറാ​െണന്ന്​ കമ്പനിയുടെ അധികാരികളെ പള്ളികമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ നിർദിഷ്ട സ്ഥലത്തുതന്നെ ടവർ സ്ഥാപിക്കുമെന്ന പിടിവാശിയിലാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ ടവർ മാറ്റി സ്ഥാപിക്കുന്നതുവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ആക്​ഷൻ കൗൺസിൽ. തിങ്കളാഴ്ച രാവിലെ 9.30ന്​ പദ്ധതിപ്രദേശത്ത്​ ഉപരോധം സംഘടിപ്പിക്കുമെന്ന് വലിയ വേളി ഇടവക ആക്​ഷൻ കൗൺസിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.