ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം

തിരുവനന്തപുരം: ജർമൻ ഭാഷയിൽ കൈകൊണ്ട് എഴുതിയ പുതിയനിയമത്തിന്‍റെ പ്രകാശനം ഞായറാഴ്ച രാവിലെ 9.30ന് പാളയം സി.എസ്.ഐ മെറ്റീർ മെമ്മോറിയൽ ചർച്ചിൽ നടക്കും. നാഗർകോവിൽ സ്വദേശി ഇമ്മാനുവേൽ ഹൻെറിയാണ് പുസ്തകം തയാറാക്കിയത്. മലയാളം, തമിഴ് ഭാഷകളിലെ കൈയെഴുത്ത്​ പ്രതികൾ എഴുതി ലിംക ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംനേടിയശേഷമാണ് ജർമൻ ഭാഷയിലെ പരിശ്രമം. 566 ദിവസം എടുത്താണ് എഴുത്ത്​ പൂർത്തിയാക്കിയതെന്ന്​ ഷെവലിയാർ കോശി എം. ജോയ്, ഫാ. എൻ. അജി, ഇമ്മാനുവേൽ ഹൻെറി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.