വെള്ളായണിയിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം

നേമം: വെള്ളായണി ജങ്​ഷനിൽ പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഏജൻസീസിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥാപനം അടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. പത്ത്​ സ്റ്റൗ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ നിന്ന് അഗ്നിശമനസേന എത്തുന്നതിനുമുമ്പ് ജീവനക്കാർ തീ കെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.