കുട്ടിയെ വിളിക്കാൻ പോയ വീട്ടമ്മയുടെ സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു; വലതുകാലിന് ഗുരുതര പരിക്ക്

പോത്തൻകോട്: ട്യൂഷന്​ വിട്ട മകനെ തിരികെ വിളിക്കാൻ പോയ വീട്ടമ്മയുടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു. ശനിയാഴ്ച രാവിലെ എട്ടിന്​ പോത്തൻകോട് ജങ്​ഷനിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം. ജങ്​ഷനിൽനിന്ന് നേരെയുള്ള വെമ്പായം റോഡിലേക്ക് പോകുകയായിരുന്നു. കാട്ടായിക്കോണം ഉദയപുരം പി.എസ് ഭവനിൽ പ്രശാന്തിന്‍റെ ഭാര്യ സൗമ്യാദേവിയാണ്​ (34) അപകടത്തിൽപെട്ടത്. റോഡിൽ വീണ ഇവരെ സ്കൂട്ടറുമായി ടിപ്പറിന്‍റെ മുൻ ടയർ തള്ളി ഉരച്ചുകൊണ്ട് പോയതിന്‍റെ ഫലമായി വലതുകാലിലെ മസിൽ ഭാഗം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് 108 ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്​ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.