തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാവൂവെന്ന് ഡി.സി.സി പ്രസിഡൻറ് പാലോട് രവി ആവശ്യപ്പെട്ടു. നിരവധി തലങ്ങളിലെ കൂടിയാലോചനകൾക്കുശേഷം സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശം തള്ളി കേന്ദ്രം ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയെ കണ്ട് ജനങ്ങളുടെ പ്രതിസന്ധിയും സംസ്ഥാനത്തിന്‍റെ ആശങ്കയും ബോധ്യപ്പെടുത്തണം. ആവശ്യമെങ്കിൽ സർവകക്ഷിസംഘത്തെ ഡൽഹിക്ക് അയക്കണം. വന്യജീവി സങ്കേതം സംരക്ഷിക്കണമെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കി അത് ചെയ്യാനാകും. അക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അതു കാരണം അമ്പൂരി, പേപ്പാറ, കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.