നെയ്യാറിലെ ജനവാസമുള്ളിടം പരിസ്ഥിതി ലോല മേഖലയാക്കരുത് -മാങ്കോട് രാധാകൃഷ്ണന്‍

തിരുവനന്തപുരം: നെയ്യാര്‍-പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച്​ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ നല്‍കിയ അഭിപ്രായം പരിഗണിക്കാതെയാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കിയിരുന്നു. കരട് വിജ്ഞാപനത്തിൽ അത് പരിഗണിച്ചില്ല. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജനകീയ പ്രക്ഷോഭത്തോടൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും മാങ്കോട് രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു. എച്ച്​.എൽ.എൽ സ്വകാര്യവത്​കരണം: 12ന് സി.പി.ഐ മാര്‍ച്ച് തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സംസ്ഥാന സര്‍ക്കാറിന് കൈമാറുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 12ന് പേരൂര്‍ക്കട എച്ച്.എൽ.എൽ ആസ്ഥാനത്തേക്ക്​ ബഹുജന മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.