അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആശ്രയം കേന്ദ്രപദ്ധതികള്‍ -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക്​ അരി മുതല്‍ കുടിവെള്ളം വരെ നല്‍കുന്നത് മോദി സര്‍ക്കാറാണെന്ന്​ കെ. സുരേന്ദ്രന്‍. സാധാരണക്കാരുടെ പദ്ധതികളില്‍ രാഷ്ട്രീയം കലർത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക വിനിയോഗിക്കാതെ കിടക്കുകയാണ്. ബി.ജെ.പി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ല ഭാരവാഹികളായ ആര്‍.എസ്. രാജീവ്, പാപ്പനംകോട് സജി, ആര്‍.എസ്. സമ്പത്ത്, പൂങ്കുളം സതീഷ്, പ്രവീ, സുമോദ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.