ബാലരാമപുരം: ദേശീയപാതയിൽ വെടിെവച്ചാൻകോവിൽ ജങ്ഷനിൽ ബാലരാമപുരം ലയൺസ് ക്ലബ് സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോനും പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികയും ചേർന്ന് യാത്രക്കാർക്കായി തുറന്നുകൊടുത്തു. ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് എസ്. കുമരേശൻ, സെക്രട്ടറി ആർ.എസ്. ഹരികുമാർ, ജി. തുളസിദാസ്, സുപ്രിയ സുരേന്ദ്രൻ, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ, ബ്ലോക്ക് അംഗം എ.ടി. മനോജ്, സി.ആർ. സുനു, ബി. പ്രീത, എസ്. ബിനു പൈലറ്റ്, വി. കനകരാജൻ, ലയൺസ് ക്ലബ് അംഗങ്ങൾ, െറസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ക്ലബിന്റെ രജത ജൂബിലി വർഷത്തിലെ മെഗാ പ്രോജക്ട് ആണിത്. ലയൺസ് ക്ലബ് പള്ളിച്ചൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന വെയിറ്റിങ് ഷെഡ് ദേശീയപാത വികസനത്തോടൊപ്പം പൊളിച്ചുമാറ്റിയതിന് പകരമായാണിത്. രണ്ടുലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിയാണ് ഡിസൈൻ. Haleelul Rehuman 461 059
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.