നാലുദിവസമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കറണ്ടില്ല

നാലുദിവസമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതിയില്ല പാറശ്ശാല: വട്ടവിള കുടുംബാരോഗ്യകേന്ദ്രത്തില്‍ നാലുദിവസമായി വൈദ്യുതി ഇല്ല; ഒ.പി അടക്കം പ്രവര്‍ത്തിച്ചത്​ ആശുപത്രിക്ക്​ പുറത്ത്. ചെങ്കല്‍ പഞ്ചായത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കറണ്ടില്ലാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഉപരോധിക്കുകയും പഞ്ചായത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ഫ്രീസര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നതിനാല്‍ ലോഡ് താങ്ങാനാവാതെ വയറുകള്‍ കത്തി വൈദ്യുതിബന്ധം നഷ്ടമാവുകയായിരുന്നു. നാലുദിവസമായി ആശുപത്രിയില്‍ വൈദ്യുതി ബന്ധം നഷ്ടമായതിനാല്‍ പ്രവര്‍ത്തനം സാരമായി ബാധിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട കാര്യം മെഡിക്കല്‍ ഓഫിസര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചില്ലെന്ന്​ ആരോപണമുണ്ട്. പഞ്ചായത്ത് അധികൃതര്‍ ത്രീഫേസ് സ്ഥാപിക്കുന്നതിനായി ഉദിയന്‍കുളങ്ങര വൈദ്യുതി ഓഫിസില്‍ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് നല്‍കി. ചിത്രം.ഒ.പി അടക്കമുള്ളവ ആശുപത്രിക്ക്​ പുറത്തുള്ള ഷെഡിൽ പ്രവര്‍ത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.