മാലിന്യം തള്ളുന്നവ​രെ കണ്ടെത്താൻ കൂട്ടപ്പാറയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

നെടുമങ്ങാട്: കരകുളത്തും കൂട്ടപ്പാറയിലും മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിക്കുന്നു. 25 മീറ്റര്‍ വ്യത്യാസത്തില്‍ കാമറകള്‍ സ്ഥാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അറിയിച്ചു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നേരത്തെ ആറ്റിങ്ങല്‍ സത്യസായി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇവിടെ കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ പഞ്ചായത്തുകളിലെ കാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തില്‍ വ്യാപകമായി മാലിന്യംതള്ളുന്ന കൂട്ടപ്പാറ പ്രദേശത്തുനിന്നും ഞായറാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു. ജെ.സി.ബി ഉപയോഗിച്ച് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാലിന്യം നീക്കം ചെയ്യുകയും റോഡിന്റെ പാര്‍ശ്വങ്ങള്‍ നവീകരിക്കുകയും ചെയ്തു. 150ലധികം ചാക്ക് മാലിന്യമാണ് ഇവിടെ നിന്ന്​ നീക്കം ചെയ്തത്. കിള്ളിയാറിനോടുചേര്‍ന്ന് പലയിടങ്ങളിലായി മാലിന്യം തള്ളിയിരിക്കുകയായിരുന്നു. കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി പൂവച്ചൽ: പേഴുംമൂട്, പുൽവെട്ടിച്ചിറ, കുരിശടിനട എന്നിവിടങ്ങളിൽ ഒരാഴ്ചയായി ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. പ്രദേശത്ത് കുഴൽകിണറിൽ നിന്നുമാണ് ജലവിതരണം. പമ്പ്​ അടിക്കടി കേടാവുന്നതിനാൽ ജലവിതരണം പലപ്പോഴും മുടങ്ങുന്നു. തകരാർ ഉണ്ടാകുമ്പോൾ അറ്റകുറ്റപ്പണി നടത്തും. തുടർന്ന് കുറച്ചുനാൾ ജലവിതരണം ഉണ്ടാകും. പിന്നാലെ ആഴ്ചകളോളം വെള്ളം മുടങ്ങും. വർഷങ്ങളായി ഈ സ്ഥിതി തുടരുന്നു. പല വീടുകളിലും ജല അതോറിറ്റിയുടെ കണക്​ഷൻ മാത്ര​േമ ഉള്ളൂ. വേനലായതിനാൽ ജലവിതരണം മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്‌കൂൾ വാർഷികം പൂവച്ചൽ: കൊണ്ണിയൂർ ഗവ. എൽ.പി. സ്‌കൂൾ വാർഷികം ആഘോഷിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കൊണ്ണിയൂർ സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ, വൈസ് പ്രസിഡൻറ് ഒ. ശ്രീകുമാരി, വാർഡ് പ്രതിനിധി രാഘവലാൽ, പൂവച്ചൽ സഹകരണ ബാങ്ക് പ്രസിഡൻറ് സി. ശ്രീധരൻ, പ്രഥമാധ്യാപിക ലതകുമാരി, ഷീബാറാണി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.