പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധ പ്രകടനം

കഴക്കൂട്ടം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐ.എൻ.ടി.യു.സി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അമ്പതോളം പ്രവർത്തകർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന് പ്രകടനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു. പ്രതിഷേധത്തിനിടയിൽ വി.ഡി. സതീശന്റെ ഫോട്ടോ കീറിയെറിഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.