തിരുവനന്തപുരം: കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന എ.വി. ജോര്‍ജിന്‍റെ പ്രസ്താവന രാജ്യത്തെ നീതിപീഠങ്ങളെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകനും എസ്.കെ.വൈ.എസ് ജില്ല പ്രസിഡന്‍റുമായ അസ്ഹര്‍ പാച്ചല്ലൂര്‍ അഭിപ്രായപ്പെട്ടു. പരിപൂര്‍ണ നിരപരാധിയെന്ന് കോടതികള്‍ വിധിയെഴുതിയ ഒരു മനുഷ്യനെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ കാര്യത്തില്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത് സംഘ്പരിവാറിന്‍റെ ഗൂഢ അജണ്ടയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. മഅ്ദനി ഒരിക്കലും പിറന്ന നാട്ടിലേക്ക് തിരിച്ചുവരാന്‍ പാടില്ലെന്ന ചില ദുശ്ശക്തികളുടെ ഹീനതന്ത്രങ്ങളുടെ ഭാഗമായിട്ടാണ് എ.വി. ജോര്‍ജിന്‍റെ ഈ പ്രസ്താവന എന്നേ വിലയിരുത്താനാകൂ. മഅ്ദനിയുടെ മോചനത്തിനായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.വൈ.എസിന്‍റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.