അജ്ഞാതൻ കടത്തിണ്ണയില്‍ മരിച്ച നിലയില്‍

കുളത്തൂപ്പുഴ: അല്‍ മിറ ഷോപ്പിങ് സെന്‍ററിലെ സ്വകാര്യ പണമിടപാട്​ സ്ഥാപനത്തിന്​ മുന്നിലെ കടത്തിണ്ണയില്‍ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി. ഏറെ ദിവസങ്ങളായി കുളത്തൂപ്പുഴയില്‍ അലഞ്ഞു തിരിഞ്ഞിരുന്ന അറുപതിന്​ മുകളില്‍ പ്രായമുള്ള വയോധികനെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴോടെ കടത്തിണ്ണയിലെത്തി കൈയിലുണ്ടായിരുന്ന സഞ്ചി സമീപം വെച്ച് ഉറങ്ങാന്‍ കിടക്കുന്നത് സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ വ്യക്തമായിട്ടുണ്ട്. സഞ്ചി പരിശോധിച്ച പൊലീസിന്​ ഇദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. കുളത്തൂപ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാന്‍ കഴിയുന്നവര്‍ കുളത്തൂപ്പുഴ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ............ ഫോട്ടോ : KLOB KULP1: കുളത്തൂപ്പുഴയില്‍ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധന്‍ (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.