തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ വർക്കർമാരുടെ സ്ഥാനക്കയറ്റം അടിയന്തരമായി നടപ്പാക്കുക, മെഡിസെപ് പദ്ധതി കെ.എസ്.ഇ.ബിയിലും നടപ്പാക്കുക, ആശ്രിത നിയമന നടപടികൾ വേഗത്തിലാക്കുക ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി ഫീൽഡ് എംേപ്ലായീസ് യൂനിയൻ (ഇ.എഫ്.ഇ) വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇ.എഫ്.ഇ സംസ്ഥാന പ്രസിഡന്‍റ് ടി.പി. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്‍റ് ജി. പ്രിയേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീം എ.കെ, ഭാരവാഹികളായ വി. ബാലചന്ദ്രൻ, ജയരാജ് കെ.ആർ, ബിജു കടവത്ത്, സത്യൻ പുതിയപുരയിൽ, ബിജു ആർ. വെള്ളനാട്, ഷിജു കൊല്ലമലയം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.