കോവളം: അതിയന്നൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ഉച്ചക്കട ക്ഷീരസംഘം അങ്കണത്തിലും ഉച്ചക്കട ടി.ജെ.എം പാരിഷ് ഹാളിലുമായി നടന്നു. ക്ഷീരകർഷക സംഗമം, കന്നുകാലി പ്രദർശനം, എക്സിബിഷൻ, ഡോക്യുമെന്ററി പ്രകാശനം, കർഷക സെമിനാർ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനവും ഉച്ചക്കട ക്ഷീരസംഘത്തിൽ പുതുതായി നിർമിച്ച സോളാർ പാനലും മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനവും മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എം. വിൻെസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ സുരേഷ് വി.പി, ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ. രാജ്‌മോഹൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഉണ്ണികൃഷ്ണൻ വി.പി, നെയ്യാറ്റിൻകര മുനിസിപ്പൽ ആരോഗ്യ ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാറാണി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വിഷ്ണു പ്രശാന്ത്, സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണൻ, ജനതാദൾ മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.