'സര്‍ക്കാറിന്റെ മദ്യനയം ജനത്തെ പരിഹസിക്കുന്നത്'

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ മദ്യനയം ജനത്തെ പരിഹസിക്കുന്നതാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എ.കെ. സലാഹുദ്ദീന്‍. മദ്യശാലകളുടെ എണ്ണം കൂട്ടി മദ്യവര്‍ജനം സാധ്യമാക്കുന്ന വൈരുധ്യാത്മക ഭരണപരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലഹരി വര്‍ജന മിഷന്‍ - വിമുക്തിക്ക് രൂപം നല്‍കിയ സര്‍ക്കാറാണ് ഐ.ടി മേഖലയിലുള്‍പ്പെടെ മദ്യം സുലഭമാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നാട്ടില്‍ മുഴുവന്‍ മദ്യശാലകള്‍ തുറന്നശേഷം മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലയിലും അനുവദിച്ച സര്‍ക്കാറിന്റെ അതിസാഹസികത പരിഹാസ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.