കാട്ടാക്കട: വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയം ഇരുട്ടിൽ. വാണിജ്യ സമുച്ചയത്തിന്റെ ഒരു ഭാഗത്താണ് ബസുകൾ പിടിക്കുന്നത്. കടകൾ രാത്രി പത്തോടെ അടക്കും. അതിനുശേഷം കെട്ടിടമാകെ ഇരുട്ടിലാണ്. ബസ് ഡിപ്പോയുടെ മുന്നിൽ ഒരു ഹൈമാസ്റ്റ് വിളക്കുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വാണിജ്യസമുച്ചയത്തിൽ കിട്ടില്ല. ഇതോടെ രാത്രിയിൽ സമുച്ചയ പരിസരം സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. സുരക്ഷാജീവനക്കാരും തിരിഞ്ഞുനോക്കില്ല. വിഷയം പലതവണ ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അവഗണിക്കുകയാണെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.