വൈദ്യുതി ലൈനിൽനിന്ന്​ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

തോല് ഒടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു കല്ലമ്പലം: ഇരുമ്പ് തോട്ട ഉപയോഗിച്ച് തോലൊടിക്കാൻ ശ്രമിച്ച ഗൃഹനാഥൻ ഇലക്ട്രിക് ലൈനിൽനിന്ന്​ വൈദ്യുതാഘാതമേറ്റ് മരിച്ചു. കല്ലമ്പലം ഇടവൂർകോണം ആനക്കാട് വീട്ടിൽ ഷറഫുദ്ദീൻ (56) ആണ് മരിച്ചത്. ചൊവാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ പുരയിടത്തിലെ പ്ലാവിൽ നിന്ന് തോല് ഒടിക്കുന്നതിനിടെ ഇരുമ്പ് തോട്ട വൈദ്യുതി കമ്പിയിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലൈലബീവി. മക്കൾ: ഷഫീഖ്, ഷമീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.