സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത്​ തെരഞ്ഞെടുപ്പ്​ കാലത്തുമാത്രം -പാർവതി തെരുവോത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും പാർവതി തുറന്നടിച്ചു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനായി മൂന്നുവര്‍ഷം കാത്തിരുന്നു. അതിനുശേഷം അവര്‍ മറ്റൊരു കമ്മിറ്റിയെ വെച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാൻ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. തെരഞ്ഞെടുപ്പ് എത്തുംവരെ കാത്തിരിക്കാം. ആ സമയത്ത് റിപ്പോര്‍ട്ട് പുറത്തുവരും -പാര്‍വതി വിമർശിച്ചു. ത‍​ൻെറ തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. ആദ്യകാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ 'അത്​ കുഴപ്പമില്ല, അവർ അങ്ങനെയായിപ്പോയി, വിട്ടേക്ക്' എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. പിന്നീട് സഹപ്രവര്‍ത്തകരായ പലരും ഇത്തരം അനുഭവങ്ങള്‍ നേരിടുന്നെന്ന് മനസ്സിലായി. ആഭ്യന്തര പരാതിപരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുണ്ട്. സിനിമയിലെ കരുത്തരായ ചിലരാണ് ഇതിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടിവരുന്നത് കണ്ടിരിക്കാൻ വയ്യാത്തതുകൊണ്ടാണ് ശബ്ദിച്ചതെന്നും പാര്‍വതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.