മെംബര്‍ഷിപ്​ കാമ്പയിനെതിരെ വ്യാജപ്രചാരണം -കെ.പി.സി.സി

തിരുവനന്തപുരം: കോണ്‍ഗ്രസ് മെംബര്‍ഷിപ്​​ കാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കെ.പി.സി.സി നേതൃത്വം. കേരളത്തില്‍ കോണ്‍ഗ്രസ്​ അംഗത്വമെടുക്കാനാളുകളില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്​ വസ്തുതയുമായി ബന്ധമില്ല. കോണ്‍ഗ്രസ്​ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ ശ്രമമാണിതെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു. എ.ഐ.സി.സി ആദ്യം നിർദേശിച്ചത് ഡിജിറ്റല്‍ അംഗത്വമായിരുന്നതിനാൽ ആദ്യഘട്ടത്തില്‍ സംഘടന നേതൃത്വത്തിനാകെ പരിശീലന ക്ലാസ്​ നല്‍കി. കേരളത്തില്‍ ഇന്നേവരെ പേപ്പര്‍ മെംബര്‍ഷിപ്പാണ് ചേര്‍ത്തിരുന്നത്. മാർച്ച്​ 23നാണ്​ അവസാനത്തെ മേഖല ക്ലാസ്​ സമാപിച്ചത്. 25 മുതല്‍ 31 വരെ മെംബര്‍ഷിപ്​ വാരമായി കെ.പി.സി.സി പ്രഖ്യാപിച്ചതിനിടെയാണ് പേപ്പര്‍ അംഗത്വവുമാകാമെന്ന് എ.ഐ.സി.സി അറിയിച്ചത്​. ഇപ്പോള്‍ ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ ഒരുപോലെ പുരോഗമിക്കുകയാണ്. തുടക്കത്തിലെ ഡിജിറ്റല്‍ അംഗത്വത്തിന്‍റെ കണക്ക് കാണിച്ച് കോണ്‍ഗ്രസില്‍ ചേരാനാളില്ലെന്ന പ്രചാരണം നടത്തുകയാണ്​. മെംബര്‍ഷിപ്​ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ വ്യാജ വാര്‍ത്ത കൊടുക്കുന്നവരുടെ മുഖം ചുളിയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.