കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ല -ധനമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടും. ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും ചാനൽ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. ഈ സ്ഥലങ്ങൾക്ക്​ വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസ്സിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.