സ്​പാർക്കിലെ തെറ്റായ ഉദ്യോഗപ്പേര് തിരുത്തണം -കെ.എ.എം.എ

തിരുവനന്തപുരം: സ്​പാർക്കിൽ പ്രൈമറി അറബിക് അധ്യാപകരുടെ തെറ്റായി രേഖപ്പെടുത്തിയ ഉദ്യോഗപ്പേര് തിരുത്താൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവൺമൻെറ്, എയ്ഡഡ് മേഖലയിൽ 'ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്' തസ്തികയിൽ നിയമനം ലഭ്യമായ അധ്യാപകർക്കാണ് സ്പാർക്കിൽ 'ജൂനിയർ ലാംഗ്വേജ് ടീച്ചർ പാർട്ട് ടൈം വിത്ത് ഫുൾടൈം ബെനിഫിറ്റ്' എന്ന തെറ്റായ ഉദ്യോഗപ്പേര് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർഥ തസ്തിക പേര് പുനഃസ്ഥാപിക്കണമെന്നും ബന്ധപ്പെട്ട ഡി.ഡി.ഒമാർക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തണമെന്നും ഉദ്യോഗപ്പേര് മാറിയ വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് കെ.എ.എം.എ നിവേദനം നൽകി. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് എ.എ. ജാഫർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.