പാപ്പനംകോട് സംഭവത്തിൽ സമരക്കാരെ അനുകൂലിച്ച് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ദ്വിദിന പണിമുടക്കിനിടെ, പാപ്പനംകോട്ട്​ കെ.എസ്‌.ആർ.ടി.സി ജീവനക്കാർക്കുനേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും സമരം പൊളിക്കാൻ ഡ്രൈവറും കണ്ടക്‌ടറും ബസ് എടുത്തുകൊണ്ടുപോയതാണെന്നും ആനത്തലവട്ടം സ്വകാര്യ ചാനൽ പരിപാടിയിൽ​ പ്രതികരിച്ചു. പാപ്പനംകോട് ഡിപ്പോയുടെ കളിയിക്കാവിള ബസിലെ കണ്ടക്‌ടർക്കും ഡ്രൈവർക്കും നേരെയായിരുന്നു അമ്പതോളം സമരാനുകൂലികളുടെ ആക്രമണം. ബസ് വരുന്ന വിവരം മുൻകൂട്ടി സമരാനുകൂലികളെ ചിലർ അറിയിച്ചെന്നും ആക്രമണം ആസൂത്രിതമായിരുന്നെന്നും മർദനമേറ്റ ജീവനക്കാർ പറഞ്ഞു. അമ്പതോളം പേർക്കെതിരെ കരമന പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.