നേമം: പാപ്പനംകോട് സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് 30 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന കെ. ശങ്കരനാരായണ പിള്ളക്കും ഭാര്യ സി. അമൃതകുമാരിക്കും . സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ ശോച്യാവസ്ഥ വ്യവസായികൾ മന്ത്രിയെ ധരിപ്പിച്ചു. കൂടുതൽ യാത്രാസൗകര്യം വേണമെന്നും ചുറ്റുമതിൽ നിർമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭൂമാഫിയകൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വക ഭൂമി വാങ്ങി വാടകക്ക് നൽകുന്നതിനെതിരെ വ്യവസായികൾ മന്ത്രിക്ക് നിവേദനം നൽകി. യോഗത്തിൽ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡൻറ് സത്യദാസ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് വി. പാപ്പച്ചൻ എന്നിവർ പങ്കെടുത്തു. ശങ്കരനാരായണ പിള്ളയെ അസോസിയേഷൻ പ്രസിഡൻറ് ഹാഷിം ഹൈദരാലി, സെക്രട്ടറി ആർ. അനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.