കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം ജനറൽ കമ്മിറ്റിയിലാണ് തർക്കവും പൊലീസ് ഇടപെടലുമുണ്ടായത്. പതിമൂന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളിയും ആശ വർക്കറും ചേർന്ന് വാർഡ് മെംബറെയും തൊഴിലുറപ്പ് ഉദ്യോഗസ്ഥനെയും ചീത്ത വിളിച്ച വിഷയം കമ്മറ്റിയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പ്രസിഡൻറ് നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ മെംബർമാർ പഞ്ചായത്ത് കമ്മിറ്റി ഹാളിൽ സത്യഗ്രഹമിരുന്നു. കല്ലമ്പലം സി.ഐയുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെ, പുറത്തുനിന്നുള്ള സി.പി.എം നേതാക്കൾ പഞ്ചായത്ത് കമ്മറ്റി ഹാളിലേക്ക് കയറുകയും മെംബർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ, വിഷയം സങ്കീർണമായി. തുടർന്ന്, വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മെംബർമാരെ അറസ്റ്റ് ചെയ്ത് നീക്കി. സി.പി.എമ്മിന്‍റെ ഭീഷണികൾ വിലപ്പോകില്ലെന്നും പഞ്ചായത്തിലെ ദുർഭരണത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.എം. താഹ അറിയിച്ചു. കമ്മിറ്റി ഹാളിൽ കയറി മെംബർമാരെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.