കൊടിനട റോഡ് അപകടക്കെണി: സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ബാലരാമപുരം: ബാലരാമപുരം-കൊടിനട ദേശീയപാതയിൽ ട്രാഫിക് സിഗ്​നൽ ലൈറ്റില്ലാത്തതും വാഹനങ്ങളുടെ അമിത വേഗവും അപകടം സൃഷ്ടിക്കുന്നു. ബാലരാമപുരം ജങ്ഷന് സമീപം രണ്ട് ഇടറോഡുകൾ തിരിയുന്ന സ്ഥലത്തെ കൊടിനട റോഡിലാണ് ഈ ദുരവസ്ഥ. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുകാരണം പലപ്പോഴും കൊടിനട അപകടമേഖലയായി മാറുന്നു. പകൽസമയങ്ങളിൽ സ്​കൂൾ വിദ്യാർഥികളുൾപ്പെടെ റോഡ് ക്രോസ്​ ചെയ്യുമ്പോൾ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിനിടയാക്കുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ ഒരുപരിധിവരെ അപകടത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗ്യം കൊണ്ടാണ് കൊടിനട റോഡിൽ അപകടത്തിൽപെടാതെ പലരും രക്ഷപ്പെടുന്നത്. ഇതിനോടകം നിരവധി അപകടങ്ങളും ഇവിടെ നടന്നുകഴിഞ്ഞു. നെയ്യാറ്റിൻകര-തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇവിടെ നിന്ന്​ തിരിയുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. കരമന കളിയിക്കാവിള ദേശീയപാതവികസനത്തിന്‍റെ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ഇടറോഡുകളിലേക്ക് കയറുന്നതിന് വാഹനങ്ങൾ തിരിയുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. ചിത്രം 20211102_171312.jpg WhatsApp Image 2022-03-23 at 9.17.11 PM.jpg അപകടം വിതക്കുന്ന കൊടിനട ജങ്ഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.